ദുബായ്: ദുബായ് ബീച്ചിൽ കുളിക്കുന്ന സ്ത്രീകളുടെ അർദ്ധ നഗ്ന ഫോട്ടോകൾ എടുത്ത് പ്രചരിപ്പിച്ചവർ അറസ്റ്റിലായി. മലയാളികളടക്കം 289 പേരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ലോക പ്രശസ്തമായ ജുമൈറാ കടലോരത്താണ് വിദേശികളടക്കമുള്ള സ്ത്രീകളുടെ പടമെടുത്തവര്‍ പിടിയിലായത്. ഇതിൽ ചിലർ സ്ത്രീകളെ ശല്യം ചെയ്തതായും റിപ്പോർട്ട് ഉണ്ട്. എഴുപത് വയസ്സു കഴിഞ്ഞവരടക്കമുള്ളവരാണ് പിടിയിലായത്.
ഇവരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുള്ളതായി ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ബീച്ചില്‍ മോശമായി വസ്ത്രംധരിച്ചതിന്റെ പേരില്‍ 743 കേസുകളെടുത്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അടിവസ്ത്രം പോലുമില്ലാതെ കുളിച്ച 256 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം പ്രവർത്തികൾക്ക് ഇവിടുത്തെ ഭരണകൂടം കടുത്ത ശിക്ഷയാണ് നൽകുന്നത്.
Post Your Comments