വടകര: കോഴിക്കോട് വടകരയിൽ വിവാഹത്തിനെത്തുന്ന സ്ത്രീകളുടെ ചിത്രങ്ങൾ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത സംഭവത്തില്‍ സ്റ്റുഡിയോ ഉടമകള്‍ അറസ്റ്റിൽ. സ്റ്റുഡിയോ ഉടമകളായ ദിനേശനെയും ഫോട്ടോഗ്രാഫർ കൂടിയായ സതീശനെയുമാണ് പോലീസ് പിടികൂടിയത്. ഇരുവരെയും കഴിഞ്ഞ ദിവസം രാത്രിയോടെ വയനാട്ടിൽ നിന്ന് പിടികൂടുകയായിരുന്നു.
also read: വിവാഹ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രങ്ങൾ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍
സ്റ്റുഡിയോ ഉടമയ്‌ക്കെതിരെ നിരവധി പേർ പരാതി നൽകിയിരുന്നു. ഇവരെ പിടികൂടാൻ വൈകിയതിനെ തുടർന്ന് പല കോണുകളിൽ നിന്നും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ സ്റ്റുഡിയോയിൽ നിന്ന് ലഭിച്ച ഹാർഡ് ഡിസ്ക്കിൽ നിരവധി ഫോട്ടോകൾ ഉള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. സ്റ്റുഡിയോയിലെ എഡിറ്റർ ഒളിവിലാണ്.
Post Your Comments