Latest NewsIndiaNews

സ്പീക്കര്‍ക്ക് മണ്ഡലത്തിലെ അനുയായികളുടെ വക പാലഭിഷേകം വിവാദത്തിലേക്ക്

ഹൈദരബാദ്: തെലുങ്കാനയില്‍ നിയമസഭ സ്പീക്കര്‍ക്ക് അനുയായികളുടെ വക പാലഭിഷേകം നടത്തിയത് വിവാദമാകുന്നു. സിരികൊണ്ട മധുസൂദന ചാരിയെയാണ് അനുയായികൾ പാലഭിഷേകം നടത്തി ആദരിച്ചത്. ഭൂപാല്‍പള്ളി ജില്ലയിലെ സ്വന്തം മണ്ഡലത്തില്‍ വില്ലേജ് കൗണ്‍സിൽ അനുവദിച്ചതിലുള്ള സന്തോഷപ്രകടനത്തിലാണ് അനുയായികള്‍ പാലഭിഷേകം നടത്തിയത്.

ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു അഭിഷേകം. നിരവധിയാളുകള്‍ ഇത് മൊബൈലില്‍ ചിത്രീകരിക്കുന്നതിനും തിരക്കുപിടിക്കുന്നത് കാണാം. ദൃശ്യങ്ങള്‍ വൈറല്‍ ആയതോടെ നിരവധി വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉന്നയിച്ചിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button