പാകിസ്താൻ: എട്ട് വർഷം മുൻപ് ഭർത്താവ് കൊലപ്പെടുത്തിയെന്ന് കരുതിയ യുവതിയെ രണ്ടാം ഭർത്താവിനും ആറ് കുട്ടികൾക്കുമൊപ്പം പിടിയിൽ. പാകിസ്താൻ പഞ്ചാബ് പ്രവിശ്യയിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. അസ്മ ബീബിയെന്ന 30 കാരിയെയാണ് പോലീസ് പിടികൂടിയത്. 2009ലാണ് ഇവർ അഹമ്മദ് എന്ന യുവാവിനെ വിവാഹം ചെയ്തത്. തുടർന്ന് 2010ൽ ഇവരെ കാണാതാവുകയായിരുന്നു. യുവതിയുടെ മാതാവിന്റെ പരാതിയിൽ പോലീസ് ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.
also read:ആദ്യമായി ദുബായ് എയർപോർട്ടിൽ ഇറങ്ങിയ ആൾക്ക് സംഭവിച്ചത്
2010 ഭർത്താവിനെ ഉപേക്ഷിച്ച് അസ്മ മുൻ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇതറിയാതെയാണ് യുവതിയുടെ വീട്ടുകാർ അസ്മയുടെ ഭർത്താവിനെതിരെ പരാതി നൽകിയത്. കാമുകനെ വിവാഹം ചെയ്‌ത അസ്മ എട്ട് വർഷം രണ്ടാം ഭർത്താവിനൊപ്പം ദുബായിലായിരുന്നു. ഇതിനിടയിൽ ഇവർ 6 കുട്ടികൾക്ക് ജന്മം നൽകി. എട്ട് വർഷത്തിന് ശേഷം നാട്ടിലെത്തിയ യുവതി സ്വന്തം പേരും മേൽവിലാസവും മാറ്റി പറയുകയായിരുന്നു. യുവതിയെ തിരിച്ചറിഞ്ഞ ആദ്യ ഭർത്താവിന്റെ ബന്ധുക്കളാണ് ഇവർക്കെതിരെ പരാതി നൽകിയത്. തുടർന്ന് പോലീസ് യുവതിയെ പിടികൂടുകയായിരുന്നു.
Post Your Comments