Latest NewsNewsInternational

ആദ്യമായി ദുബായ് എയർപോർട്ടിൽ ഇറങ്ങിയ ആൾക്ക് സംഭവിച്ചത്

ദുബായ്: ദുബായ് എയർപോർട്ടിൽവെച്ച് ഹൃദയാഘാതം സംഭവിച്ച പാകിസ്താൻകാരന് തുണയായത് എയർപോർട്ട് ജീവനക്കാർ. ആദ്യമായി ദുബായ് കാണാൻ എത്തിയ ആൾക്കാണ് എയർപോർട്ടിൽവെച്ച് ഹൃദയാഘാതം ഉണ്ടായത്. എയർപോർട്ട് ജീവക്കാരുടെ സമയോചിതമായ ഇടപെടൽ കാരണമാണ് ഇയാൾക്ക് ജീവൻ തിരിച്ചു കിട്ടിയത്.

also read: ദുബായ് വേൾഡ്കപ്പ്; പുതിയ ട്രാഫിക് പ്ലാനുമായി ദുബായ് ആർ.ടി.എ

പാകിസ്താൻകാരനായ മുഹമ്മദ് സാദിഖിനാണ് ജീനക്കാരുടെ ഇടപെടൽ കാരണം ജീവൻ തിരിച്ചു കിട്ടിയത്. ഹൃദയാഘാതത്തെ തുടർന്ന് നിലത്ത് വീണ ഇയാൾക്ക് എയർപോർട്ടിലെ മെഡിക്കൽ വിഭാഗത്തിലെ അധികൃതരെത്തിയ ഉടനടി സിപിആർ നൽകുകയായിരുന്നു. ശേഷം ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ദുബായിലെ റഷീദ് ആശുപത്രിയിൽ ഇദ്ദേഹം സുഖംപ്രാപിച്ചു വരികയാണ്. തന്റെ ജീവൻ രക്ഷിച്ച എല്ലവരോടും മുഹമ്മദ് നന്ദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button