Latest NewsNewsIndia

മൊബൈലിൽ ലഭിക്കുന്നത് ‘വെൽകം ടു ചൈന’ എന്ന സന്ദേശം; അതിർത്തിയിൽ പിടിമുറുക്കാനുള്ള ശ്രമത്തിൽ ചൈന

ഇറ്റാനഗർ: അരുണാചൽപ്രദേശിൽ അതിർത്തിയിലേക്ക് യാത്ര ചെയ്യുമ്പോൾ ഫോണിൽ ലഭിക്കുന്നത് ‘വെൽകം ടു ചൈന’ എന്ന സന്ദേശം. തുടർ സന്ദേശങ്ങൾ പ്രത്യക്ഷപ്പെടുന്നത് മാ‍ൻഡരിൻ ഭാഷയിലാകും. ഇവിടെ ഇന്ത്യയ്ക്കു മൊബൈൽ ടവറുകളില്ലാത്തതാണു പ്രശ്നം. ഈ സമയങ്ങളിൽ സൈന്യത്തിന്റേതല്ലാത്ത മൊബൈലുകളിലെ മുഴുവൻ വിവരങ്ങളും ആവശ്യമെങ്കിൽ ചൈനയ്ക്ക് ചോർത്തിയെടുക്കാൻ കഴിയുമെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്.

Read Also: ഒമാനിലെ ഈ തൊഴിൽ മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ ഉത്തരവ്

അതേസമയം ഇന്ത്യ, ചൈന, ഭൂട്ടാൻ രാജ്യങ്ങളുടെ ഇടയ്ക്കു കിടക്കുന്ന തന്ത്രപ്രധാന മേഖലയായ ദോക് ലാമിലെ ‘സംഘർഷത്തിനു പിന്നാലെ അതിർത്തിയിൽ കൂടുതലായി നിലയുറപ്പിക്കാൻ ചൈന ശ്രമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. അതിർത്തി സംരക്ഷിക്കാനും ചൈനയുടെ ഭാഗത്തുനിന്നു കടന്നാക്രമണങ്ങളുണ്ടായാൽ ശക്തമായി നേരിടാനും ഇന്ത്യയും നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ബ്രഹ്മോസ് മിസൈലുകളും ബൊഫോഴ്സ് പീരങ്കികളും അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button