Latest NewsNewsInternationalGulf

കുവൈറ്റില്‍ വേലക്കാരിയെ കൊന്ന് ഫ്രീസറിലാക്കിയ സംഭവം, പ്രതികളായ ദമ്പതികള്‍ക്ക് വധശിക്ഷ

കുവൈറ്റ്: ഫിലിപ്പീന്‍സുകാരിയായ വേലക്കാരിയെ കൊന്ന് വീട്ടിലെ ഫ്രീസറില്‍ വെച്ച ദമ്പതികള്‍ക്ക് വധശിക്ഷ. ലെബനന്‍ സ്വദേശി നാദിര്‍ ഇശാം അസഫ്ന്‍, ഭാര്യ സിറിയന്‍ സ്വദേശി മോണ ഹസോണ്‍ എന്നിവര്‍ക്കാണ് കുവൈത്ത് കോടതി വധശിക്ഷ വിധിച്ചത്.

പ്രതികൾ കസ്റ്റഡിയിലായ വിവരം കഴിഞ്ഞ മാസമാണ് ഫിലിപ്പൈന്‍ വിദേശകാര്യ സെക്രട്ടറി പുറത്തുവിട്ടത്. 2016 മുതല്‍ അടച്ചിട്ടിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ ഫ്രീസറിലാണ് ഫിലിപ്പൈന്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ലെബനീസ് പൗരനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ കുവൈറ്റ് വിട്ടെങ്കിലും അപ്പാര്‍ട്ട്മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. ഇരുവരും കുവൈറ്റ് വിട്ടുപോകുന്നതിന് രണ്ട് ദിവസം മുമ്പ് വീട്ടുജോലിക്കാരിയെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു.

also read: ജോലിക്കാരിയെ കൊലപ്പെടുത്തി ശരീരം ഫ്രീസറില്‍ ഒളിപ്പിച്ച സംഭവം

തൊഴിലുടമകളുടെ പീഡനം മൂലം ഏതാനും ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികള്‍ ജീവനൊടുക്കിയതായി ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുതെര്‍ത് ആരോപിച്ചതിനു പിന്നാലെ, കുവൈറ്റിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതു നിര്‍ത്തിവച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button