ദുബായ്: 106 ഫിലിപ്പീനോ സംഘടനകളോട് ദുബായിലെ സാമൂഹിക പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഫിലിപ്പീൻ കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ടു. കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ അംഗീകാരമില്ലാത്തതിനാലാണ് സംഘങ്ങളെ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്ന് വിലക്കിയത്. ദുബായിൽ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ അംഗീകാരമില്ലാതെ നടത്തുന്ന എല്ലാ പരിപാടികളും നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടിയെടുക്കാൻ അധികാരികൾക്ക് കഴിയുമെന്നും ഫിലിപ്പീൻ കോൺസുലേറ്റ് ജനറൽ സംഘടനകൾക്ക് അയച്ച കത്തിൽ പറയുന്നു.
ALSO READ: ദുബായ്യില്‍ പ്രവാസി യുവതിയെ ഡേറ്റിംഗിന് കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു
കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നത് വരെ യാതൊരു പ്രവർത്തനങ്ങളും ചെയ്യാൻ പാടില്ലെന്നും കത്തിൽ പറയുന്നു. അംഗീകരിക്കപ്പെട്ട 106 ഫിലിപ്പീനോ സംഘടനകളാണ് ദുബായിൽ ഉള്ളത്. ഇതിൽ ഒന്നിന് പോലും കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ അംഗീകാരം ഇല്ല.
Post Your Comments