അബുദാബി: അമ്മാവന്റെ ജീവൻ രക്ഷിക്കാൻ കിഡ്നി ദാനം ചെയ്ത് 24 കാരി. യു എ ഇയിലെ ഏറ്റവും ചെറിയ പ്രായത്തിൽ വൃക്ക ദാതാവാവ വ്യക്തിയായി മാറിയിരിക്കുകയാണ് ഈ ഫിലിപിയൻസ്കാരി. തനിക്ക് കിഡ്നി ദാനം ചെയ്യാൻ കഴിയും എന്ന് അറിഞ്ഞപ്പോൾ തനിക്കതിൽ ഒരു മടിയും ഇല്ലായിരുന്നുവെന്ന് ആർലിനെ മസ്കാറിനോ പറയുന്നു.
തന്റെ അമ്മാവൻ തനിക്ക് അച്ഛനെ പോലെ ആണെന്നും അതിലുപരി ഞങ്ങൾ ആത്മമിത്രങ്ങളെ പോലെയാണെന്നും അവർ പറയുന്നു. ഒരു വീട്ടിൽ ആയിരുന്നു താമസം. അപ്പോൾ അസുഖം മൂലം അദ്ദേഹം ബുദ്ധിമുട്ടുന്നത് കാണുമ്പോൾ സങ്കടം വരാറുണ്ടായിരുന്നുവെന്നും അവർ പറയുന്നു.
ഇരുപത്തി നാലാം വയസ്സിൽ ഒരു വൃക്ക നഷ്ടപെടുന്നതിനേക്കാൾ വേദനയാണ് തന്റെ അമ്മാവൻ തന്നെ വിട്ടു പിരിയുന്നതെന്നും അവർ പറയുന്നു.
Post Your Comments