കിളിമാനൂര്‍: പാറമടയിൽ വീണ് മൂന്ന് പെൺകുട്ടികൾ മുങ്ങി മരിച്ചു. ഞാറയില്‍കോണം ഇടപ്പാറയിലെ പാറമടയില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. മടവൂര്‍ ഞാറയില്‍കോണം ഇടപ്പാറയില്‍ വീട്ടില്‍ ജമാലുദ്ദീന്‍ -ബുഷ്റ ദമ്ബതികളുടെ മകള്‍ ഫാത്തിമ ജുമാന(16), കമാലുദ്ദീന് -തസ്നി ദമ്പതികളുടെ മകള്‍ ഷിഹാന (17), സിറാജുദ്ദീന് -ബീന ദമ്പതികളുടെ മകള്‍ സൈനബ (15) എന്നിവരാണ് മരിച്ചത്.
also read:കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
കുട്ടികൾ പാറമടയിൽ കുളിക്കാൻ ഇറങ്ങിയതിനിടെയാണ് സംഭവം ഉണ്ടായത്. ജമാലുദ്ദീനും കമാലുദ്ദീനും സിറാജുദ്ദീനും സഹോദരങ്ങളാണ്. പെണ്‍കുട്ടികള്‍ക്കൊപ്പം കുളിക്കാന്‍ പോയ അജ്നിയയെ (17) അയല്‍വാസി രക്ഷപ്പെടുത്തി. അജ്നിയ പറഞ്ഞതനുസരിച്ച് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വൈകീട്ട് ആറോടെ മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കുളത്തില്‍നിന്ന് കിട്ടി.
Post Your Comments