Latest NewsNewsGulf

യു.എ.ഇയില്‍ വ്യാജ വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്ക് വന്‍ പിഴ

ദുബായ് : യു.എ.ഇയില്‍ വ്യാജ വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്ക് കനത്ത പിഴ നല്‍കാന്‍ യു.എ.ഇ മന്ത്രാലയം തീരുമാനിച്ചു.

സോഷ്യല്‍ മീഡിയയിലും വാട്‌സ് ആപ്പിലും വ്യാജസന്ദേശം അയക്കുന്നവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കും ശക്തമായ താക്കീതുമായി അബുദാബി പൊലീസ് രംഗത്തുവന്നു. വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയപ്പാണ് പൊലീസ് നല്‍കിയിരിക്കുന്നത്.

ഒരു ദിര്‍ഹത്തിനു മുകളില്‍ പിഴ ചുമത്താനാണ് തീരുമാനം. പ്രമുഖ വെബ്‌സൈറ്റുകളും ട്രേഡ് മാര്‍ക്കുകളും, യൂസര്‍ നെയിമും പാസ്‌വേര്‍ഡും ഹാക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഇത് ചെയ്യുന്നവര്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഹായിക്കണമെന്ന് ജനങ്ങളോട് അബുദാബി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

വാട്‌സ്ആപ്പ് , മൊബൈല്‍ എന്നിവ ഹാക്ക് ചെയ്യുന്നവരെ പിടികൂടുന്നതിന് അമന്‍ സര്‍വീസ് ( ടെലിഫോണ്‍ ഫ്രോഡ് ഓപ്പറേഷന്‍സ് ) ആരംഭിച്ചിട്ടുണ്ട്. സംശയാസ്പദമുള്ളവരുടെ നമ്പരുകള്‍ അമന്‍ സര്‍വീസില്‍ കൊടുത്താല്‍ ഈ സ്‌പെഷ്യല്‍ സ്‌ക്വാഡ് അന്വേഷണം ആരംഭിയ്ക്കും.

സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കുന്നതിന് ജനങ്ങള്‍ക്ക് അബുദാബി പൊലീസ് ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വാട്‌സ് ആപ്പിലും വരുന്ന ലിങ്കുകള്‍ തുറക്കുന്നത് വളരെ ശ്രദ്ധയോടെയാകണം. ഈ ലിങ്കുകളിലാണ് അപകടം പതിയിരിക്കുന്നതെന്നും അബുദാബി പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ കൊടുത്തിരിക്കുന്ന ജോലി സ്ഥാപനങ്ങളുടേയും കമ്പനികളുടേയും മേല്‍വിലാസങ്ങളും ഫോണ്‍ നമ്പറുകളും വളരെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷം വേണം അതു തുറന്നു നോക്കാനെന്നും പൊലീസ് വ്യക്തമാക്കി.

വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരു മാസം മുതല്‍ മൂന്ന് മാസം വരെ ജയില്‍ ശിക്ഷയും ആയിരം ദിര്‍ഹം മുതല്‍ 30,000 ദിര്‍ഹം വരെ പിഴ ലഭിക്കാവുന്നതാണെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button