യുഎഇ: യുഎഇയില്‍ ഇനി വ്യാജ വാട്സ്ആപ്പ് സന്ദേശം അയക്കുന്നവര്‍ കുടുംങ്ങും. ഇത്തരത്തില്‍ വ്യാജ സന്ദേശം അയക്കുന്നവരില്‍ നിന്നും വന്‍ പിഴ ഈടാക്കാനാണ് അബുദാബി പോലീസിന്റെ നിര്‍ദേശം. ഇത്തരക്കാരില്‍ നിന്നും പത്ത് ലക്ഷം ദിര്‍ഹമാണ് പിഴയായി ഈടാക്കുക. പിഴയ്ക്ക് പുറമെ മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാം. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങളയച്ച് തട്ടിപ്പു നടത്തുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പൊലീസിന്റെ നിക്കം.
സമൂഹ മാധ്യമങ്ങിലൂടെ വ്യാജ സന്ദേശങ്ങളയച്ച്, ക്രെഡിറ്റ് കാര്‍ഡിന്റെ വിശദാംശങ്ങളും ബാങ്ക് അക്കൌണ്ട് വിശദാംങ്ങളും തട്ടിയെടുക്കുന്നതായുള്ള പരാതികളുടെ സാഹചര്യത്തിലാണ് പൊലീസ് ശക്തമായ നടപടി കൈക്കൊണ്ടത്. വന്‍തുക ലോട്ടറി അടിച്ചുവെന്നും മറ്റുമാണ് പ്രധാനമായും ഇത്തരം സന്ദേശങ്ങളില്‍ വരുന്നത്. വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിന് ഗള്‍ഫ് മേഖലയിലെ പ്രധാന കമ്പനികളുടെയും മറ്റും പേരും ലോഗോയും നല്കുന്നു.
also read: ഗുഡ് കോൺഡക്ട് സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ യുഎഇ സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
വാട്സ്ആപ്പിലൂടെയും മറ്റും എത്തുന്ന ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ആധികാരികത ഉറപ്പാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നു. ഇത്തരം കുറ്റങ്ങളില്‍ പിടിക്കപ്പെട്ടാല്‍ രണ്ടര ലക്ഷം ദിര്‍ഹം മുതല്‍ പത്തു ലക്ഷം രൂപ വരെ പിഴ ഇടാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പിഴയ്ക്ക് പുറമെ പുറമേ മൂന്നു വര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കും.
Post Your Comments