Latest NewsKerala

ട്രാഫിക് നിയമം : കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന നിയമഭേദഗതി സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍: മൊബൈല്‍ ഉപയോഗത്തിന് 5000 രൂപ പിഴ : വിവിധ പിഴതുകകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാറും

തിരുവനന്തപുരം : ട്രാഫിക് നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന നിയമഭേദഗതി സെപ്റ്റംബര്‍ ഒന്ന് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. വാഹനം ഓടിയ്ക്കുമ്പോള്‍ ഹല്‍മറ്റ് ധരിക്കാതിരിയ്ക്കുക തുടങ്ങിയവയ്ക്ക് 1000 രൂപ പിഴ ചുമത്തും. വിവിധ പിഴതുകകളുടെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 6 മാസം തടവും 10,000 രൂപ പിഴയും നല്‍കണം. കുറ്റം ആവര്‍ത്തിച്ചാല്‍ 15,000 രൂപ പിഴയോടൊപ്പം 2 വര്‍ഷം തടവും അനുഭവിക്കേണ്ടി വരും.

Read Also : ജനാലകള്‍ തുറന്നിട്ട് കാമുകിയ്ക്കും ലൈംഗികതൊഴിലാളികള്‍ക്കുമൊപ്പം സെക്സ് പാര്‍ട്ടി നടത്തി ഷെയ്ന്‍ വോണ്‍

ചുവപ്പു ലൈറ്റ് മറികടക്കുക, സ്റ്റോപ്പ് സിഗ്‌നല്‍ അനുസരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അപകടരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുക, വണ്‍വേ തെറ്റിച്ചുള്ള യാത്ര തുടങ്ങിയവയ്ക്ക് 5000 രൂപ പിഴയും 1 വര്‍ഷം വരെ തടവുമാണു ശിക്ഷ. വര്‍ധിപ്പിച്ച പിഴയ്ക്ക് പുറമെ സാമൂഹ്യസേവനവും ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്സുകളും നിര്‍ബന്ധമാക്കി.

Read Also : ഓണത്തിന് കെ.എസ്.ആർ.ടി.സി കൂടുതൽ അന്തർസംസ്ഥാന സർവീസ് നടത്തും : സർവീസുകളും സമയക്രമവും

നിലവില്‍ നിശ്ചയിച്ച എല്ലാതരം പിഴയും എല്ലാ വര്‍ഷവും ഏപ്രില്‍ ഒന്നാം തീയതി 10% വരെ വര്‍ധിപ്പിക്കാന്‍ കഴിയും. പുതുക്കിയ തുക നാളെ മുതല്‍ പ്രാബല്യത്തില്‍വരുമെന്നു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button