യുഎഇ: യുഎഇയില്‍ കഴിയുന്നവര്‍ക്ക് മുന്നറിയിപ്പുമായി ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് റെഗുലേറ്ററി അതോറിറ്റി. യുഎഇയില്‍ താമസമാക്കിയവര്‍ക്ക് ലഭിക്കുന്ന എന്തെങ്കിലും മെസേജ് അത് ശരിയാണോ തെറ്റാണോ എന്ന് ഉറപ്പില്ലാതെ പ്രചരിപ്പിച്ചാല്‍ വന്‍ പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തെറ്റാണ് എന്ന് സംശയമുള്ള വിവരങ്ങള്‍ ഫേസ്ബുക്കിലൂടെയോ വാട്‌സ്ആപ്പിലൂടെയോ പ്രചരിപ്പിച്ചാല്‍ പത്ത്‌ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കുമെന്നാണ് ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് വര്‍ധിച്ചതോടെയാണ് ഇത്തരക്കാര്‍ക്കെതിരെ ശിക്ഷ നടപടികളിലേക്ക് നീങ്ങാന്‍ ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് റെഗുലേറ്ററി അതോറിറ്റി തീരുമാനിച്ചത്.
നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വായിക്കുന്ന എല്ലാ കാര്യങ്ങളും ശരിയല്ല. ചിലതൊക്കെ വെറും ഊഹാപോഹങ്ങള്‍ മാത്രമാണ്. ഇത് പ്രചരിപ്പിക്കുന്നതിലൂടെ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് ദോഷകരമായേക്കാം. ഇത്തരം വിവരങ്ങളുടെ ഉത്ഭവം തിരിച്ചറിയുകയും ഗവണ്‍മെന്റ് അക്കൗണ്ടുകളിലെത്തി ന്യൂസ് ശരിയാണോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് റെഗുലേറ്ററി അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments