Latest NewsNewsBusiness

രജിസ്‌ട്രേഷന്‍ റദ്ദാക്കലും പിഴയും ഉള്‍പ്പെടെ വ്യാപാരികള്‍ക്കെതിരെ നടപടികള്‍

തിരുവനന്തപുരം :കേന്ദ്രസമിതിയുടെ പരിശോധനയിലും കൊള്ളവില ഈടാക്കിയെന്ന് ബോധ്യപ്പെട്ടാല്‍ വ്യാപാരിയുടെ ജി.എസ്.ടി രജിസ്‌ട്രേഷന്‍ റദ്ദാക്കും. ഉപഭോക്താവിനുണ്ടായ നഷ്ടവും 18 ശതമാനം പിഴ ഈടാക്കുകയും ചെയ്യും. ജി.എസ്.ടി ഉദ്യോഗസ്ഥര്‍ എല്ലാ ജില്ലകളിലേയും കടകളില്‍നിന്ന് 600 ഉത്പ്പന്നങ്ങളുടെ പഴയതും പുതിയതുമായ വിലകള്‍ ശേഖരിച്ചിരുന്നു. ഇതില്‍ 431 ഉത്പ്പന്നങ്ങള്‍ അധിക വില ഈടാക്കുന്നതായി കണ്ടെത്തി. ഇതോടെയാണ് വെട്ടിപ്പ് നടത്തിയ വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കാന്‍ തീരുമാനമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button