MollywoodLatest NewsCinemaMovie SongsEntertainment

ഇന്ദ്രന്‍സിനെ പരിഹസിച്ചതിന് മാപ്പ് പറഞ്ഞ് സനല്‍കുമാര്‍ ശശിധരന്‍

നടന്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയതിനെ പരിഹസിക്കുന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ക്ഷമ ചോദിച്ചു. കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഭിമുഖത്തിലാണ് സനല്‍ ഇത്തരമൊരു അഭിപ്രായം പങ്കുവച്ചത്. എന്നാല്‍ ഇതിനെതിരെ വിമര്‍ശനവുമായി ഇന്ദ്രന്‍സിന് പുരസ്കാരം നേടിക്കൊടുത്ത ആളൊരുക്കത്തിന്റെ സംവിധായകന്‍ വി സി അഭിലാഷ് രംഗത്തെത്തുകയും വിമര്‍ശനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ തന്റെ വാക്കുകള്‍ക്ക് ക്ഷമ ചോദിച്ച്‌ സംവിധായകന്‍ സനല്‍ കുമാര്‍ മറുപടി നല്‍കിയിരിക്കുകയാണ്.

“ഇന്ദ്രൻസിന് അവാർഡ് കൊടുത്തു. സത്യം പറഞ്ഞാൽ കഴിഞ്ഞ വർഷങ്ങളിലൊക്കെ അദ്ദേഹത്തിന് അർഹിക്കുന്ന അവാർഡായിരുന്നു. കൊടുക്കാതിരുന്നു. ഇത്തവണ അദ്ദേഹത്തേക്കാൾ നന്നായിട്ട് പെർഫോം ചെയ്ത ആളുകൾ ഉണ്ടായിരുന്നു. അവർക്കൊന്നും കൊടുക്കാതെ അദ്ദേഹത്തിന് അവാർഡ് കൊടുത്തു. അപ്പൊ അദ്ദേഹം കുറേക്കാലമായി തഴയപ്പെട്ടിരുന്ന ഒരു മനുഷ്യനാണ് എന്നൊരു തോന്നൽ പൊതുബോധത്തിലുണ്ട്. ജനങ്ങൾക്കുണ്ട്. അപ്പൊ അദ്ദേഹത്തിന് ഒരു അവാർഡ് കൊടുത്തപ്പോ എല്ലാവർക്കും സന്തോഷമായി. അങ്ങനെ പലരേം ബലിയാടാക്കിക്കൊണ്ട് ഈ പറയുന്ന വീതം വയ്പുകൾ എല്ലാക്കാലത്തുമുണ്ട്.!” ഇങ്ങനെയാണ് അഭിമുഖത്തില്‍ സനല്‍ അഭിപ്രായപ്പെട്ടത്. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സനല്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയത്.

‘റിപ്പോര്‍ട്ടര്‍ ചാനലിലെ ക്ളോസ് എന്‍കൗണ്ടറില്‍ ഇന്ദ്രന്‍സേട്ടന് കഴിഞ്ഞ തവണയൊക്കെ അവാര്‍ഡ് കിട്ടാന്‍ അര്‍ഹതയുണ്ടായിരുന്നെന്നും ഇത്തവണ അദ്ദേഹത്തെ ആക്ഷേപങ്ങളുയരാതിരിക്കാന്‍ അദ്ദേഹത്തെ കരുവാക്കുകയായിരുന്നു എന്നും ഉദ്ദേശിച്ച്‌ ഒരു വാചകം പറഞ്ഞിരുന്നു. ഒരിക്കലും അത് അദ്ദേഹത്തിന്റെ അവാര്‍ഡിന്റെ മഹത്വം കുറച്ചുകാണാനോ ഒരു കലാകാരനെന്ന നിലക്ക് അദ്ദേഹത്തെ ഇടിച്ചുതാഴ്ത്താനോ ഉദ്ദേശിച്ച്‌ പറഞ്ഞതല്ല.. നാവുപിഴയാണ്.. അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യന് ഇന്‍ഡസ്ട്രിയില്‍ തന്നെ അപൂര്‍വമാണ്.. നിരുപാധികം ക്ഷമ ചോദിക്കുന്നു.’ സനല്‍ കുമാര്‍ ഫെയ്സ്ബുക് പോസ്റ്റില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button