Latest NewsNewsInternational

ബഹിപാകാശ നിലയം ഇന്ന് ഭൂമിയില്‍ പതിക്കും, ചങ്കിടിപ്പോടെ ജനങ്ങള്‍

ലണ്ടന്‍: ചൈനയുടെ ബഹിരാകാശ നിലയം ഇന്ന് ഭൂമിയില്‍ പതിക്കും. വൈകിട്ട് 7.30ന് നിലയം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി അറിയിച്ചു. ടിയാന്‍ഗോങ്-1 എന്ന നിലയമാണ് ഭീഷണി ഉയര്‍ത്തുന്നത്. എന്നാല്‍ 8.5 ടണ്‍ ഭാരമുള്ള നിലയം എവിടെ പതിക്കും എന്നതില്‍ വ്യക്തതയില്ല.

അന്തരീക്ഷത്തില്‍ പ്രവേശിച്ചാലുടന്‍ ഇതു പൊട്ടിത്തെറിക്കും. 100 കിലോമീറ്റര്‍ ചുറ്റളവില്‍ അവശിഷ്ടങ്ങള്‍ ചിതറും. ഈ സമയത്ത് ആകാശത്ത് ഉണ്ടാകുന്ന തീഗോശങ്ങള്‍ നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാം. നിലയത്തിന്റെ അവശിഷ്ടം ഭൂമിയിലുള്ളവര്‍ക്കു ഭീഷണിയാകില്ലെന്നാണു സൂചന. എന്നാല്‍, നിലയത്തിലുള്ള വിഷവാതകങ്ങള്‍ ഒരുപക്ഷേ, പ്രശ്നമായേക്കാം.

യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ കണക്കില്‍ 16 മണിക്കൂര്‍ വരെ വ്യത്യാസമുണ്ടാകാമെന്നു ഏറോസ്പേസ് എന്‍ജിനീയറിങ് അറിയിച്ചു. നിലയം ഭൂമിയോടടുക്കുമ്പോള്‍ യു.എന്‍. വഴി ലോകരാജ്യങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുമെന്നു ചൈന അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button