ദുബായ് : യുഎഇ ഉപഗ്രഹം ഫാൽക്കൺ ഐയുടെ വിക്ഷേപണം മാറ്റി. ഫ്രഞ്ച് ഗയാനയിൽ നിന്ന് ഇന്നു പുലർച്ചെ 5.53നു വിക്ഷേപിക്കാനിരുന്നുവെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
യുഎഇയുടെ പത്താമത്തെ ഉപഗ്രഹമാണിത്. രാജ്യസുരക്ഷ ലക്ഷ്യമിട്ടാണ് ഈ അതിനൂതന ഉപഗ്രഹം വിക്ഷേപിക്കുക. എയർബസ് ഡിഫൻസ് ആൻഡ് സ്പേസും തെയിൽസ് അലീനിയ എയറോ സ്പേസ് കമ്പനിയും ചേർന്നാണ് ഉപഗ്രഹത്തിന്റെ നിർമാണം നിർവഹിച്ചത്. അടുത്തവർഷം 2 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപണത്തിന് ഒരുങ്ങുണ്ട്.
Post Your Comments