ന്യൂഡല്‍ഹി: കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നുവെന്ന ചേതൻ ഭഗത്തിന്റെ ട്വീറ്റിൽ പണി കിട്ടി ഫോളോവേഴ്സ്. കോണ്‍ഗ്രസ്സില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നും കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിന്തുണ നല്‍കുമെന്നുമായിരുന്നു എഴുത്തുകാരന് ചേതന്‍ ഭഗത്തിന്റെ പ്രഖ്യാപനം. അദ്ദേഹം ഇക്കാര്യം ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തിയത്.
read also: ചേതന്‍ ഭഗത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ശശി തരൂര്‍
താൻ കോണ്‍ഗ്രസില്‍ ചേരുന്നു. ഇനിയും വൈകിക്കാനാകില്ലെന്നും രാജ്യത്ത് ഒട്ടേറെകാര്യങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല രാഹുല്‍ഗാന്ധിയോടൊപ്പം ചേര്‍ന്ന് ഒരു പുതിയ നല്ല ഇന്ത്യയെ കെട്ടിപ്പെടുക്കണമെന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ട്വീറ്റിന് താഴെയായി കൂടുതല്‍ വിവരങ്ങള്‍ക്കായി ഒരു ലിങ്കും അദ്ദേഹം പങ്കുവെച്ചിരുന്നു.
എന്നാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെയാണ് പണി കിട്ടുന്നത്. ലിങ്ക് എത്തുന്നത് ഏപ്രില്‍ ഫൂള്‍ ദിനത്തിന്റെ വിക്കീപീഡിയ പേജിലേക്കാണ്. പക്ഷെ ലിങ്ക് ശ്രദ്ധിക്കാതെ ട്വീറ്റ് മാത്രം വായിച്ച നിരവധി ഫോളോവേഴ്സ് ചെതന്‍ ഭഗത്തിന് ആശംകള്‍ നേര്‍ന്നു.
Post Your Comments