ന്യൂഡല്‍ഹി: എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന് മറുപടിയുമായി ശശി തരൂര്‍ എം.പി. ദീപാവലിക്ക് പടക്കവില്‍പ്പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച ചേതൻ ഭഗത്തിനാണ് ശശി തരൂരിന്റെ മറുപടി. അനുഷ്ടാനത്തിന്റെ ഭാഗമാണ് ചേതന്‍ ചൂണ്ടിക്കാട്ടിയ ആചാരങ്ങളെന്ന് തരൂര്‍ പറഞ്ഞു.
ദീപാവലിക്ക് ദീപങ്ങള്‍ നിരോധിക്കുന്നതിന് തുല്യമാണ് അത് നിരോധിക്കുന്നത്. എന്നാല്‍ ദീപാവലി ആഘോഷത്തോട് പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ട കാര്യമാണ് പടക്കങ്ങളെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ ഏറ്റവും വലിയ ആഘോഷമാണ് ദീപാവലി, വര്‍ഷത്തില്‍ ഒരു ദിവസം മാത്രമുണ്ടാവുന്ന ആഘോഷം കൊണ്ടാണ് മലിനീകരണം വര്‍ദ്ധിക്കുന്നത്? മലിനീകരണം കുറയ്ക്കാന്‍ നിരോധനമല്ല, പുതിയ കണ്ടെത്തലുകളാണ് വേണ്ടതെന്നായിരുന്നു ചേതന്റെ ട്വീറ്റ്.
നിയന്ത്രണമാവാം. എന്നാല്‍ നിരോധനമരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പാരമ്പര്യത്തെ ബഹുമാനിക്കണമെന്നും ചേതന്‍ ഭാഗത് കുറിച്ചു. പടക്ക വില്‍പ്പനയ്ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ നിരോധനം പുനസ്ഥാപിക്കുന്നതായി സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നിരോധനം നവംബര്‍ ഒന്നു വരെ പ്രാബല്യത്തില്‍ തുടരുമെന്നും കോടതി വ്യക്തമാക്കി.
Post Your Comments