കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന് നേരെ ആക്രമണം. മാഹി ചാലക്കരയില്‍ പുന്നോല്‍ സ്വദേശിയായ സജീവന് വെട്ടേറ്റു. വൈകുന്നേരം ഏഴ് മണിയോടെ ചാലക്കര വരപ്രത്ത് കാവില്‍ ഉത്സവത്തിനിടെയായിരുന്നു സംഭവം.
ഉത്സവം കാണാനെത്തിയ സജീവനെ ഒരു സംഘം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. പുറത്ത് ഗുരുതരമായി വെട്ടേറ്റ സജീവനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പളളൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments