കോഴിക്കോട്: സ്ത്രീകളുടെ ചിത്രങ്ങൾ വിവാഹ വീഡിയോകളില്‍ നിന്നും എടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. വടകരയിലാണ് സംഭവം നടന്നത്. ഉടൻ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു.
read also: സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം; പ്രതികളെ വെറുതെ വിടില്ലെന്ന് കെകെ രമ
പൊലീസിന് ആദ്യമായി സംഭവത്തില്‍ പരാതി ലഭിക്കുന്നത്ഒരാഴ്ച മുമ്പാണ്. ശക്തമായ പരിശോധനകളാണ് ഒളിവില്‍ കഴിയുന്ന വടകര സദയം സ്റ്റുഡിയോയിലെ ജീവനക്കാരന്‍ ബിബീഷിനേയും ഉടമകളേയും കണ്ടെത്തുന്നതിനായി നടന്നുവരുന്നത്. ശാസത്രീയ തെളിവെടുപ്പുകളും പരിശോധനകളും പുരോഗമിക്കുകയാണ്. സൈബര്‍ സെല്ലിന്റേയും മറ്റു പൊലീസ് ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Post Your Comments