കോട്ടയം: വെടിക്കെട്ട് അപകടങ്ങള്‍ സംസ്ഥാനത്ത് ഇനിയും ഉണ്ടായാല്‍ ഉത്തരവാദിത്തം പൊലീസിനാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഡി.ജി.പി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഘോഷം കൊഴുപ്പിക്കാന്‍ നടത്തുന്ന വെടിക്കെട്ടുകള്‍ക്ക് അവസരം നല്‍കരുതെന്നും ഇക്കാര്യത്തില്‍ ആദ്യം മറുപടി നല്‍കേണ്ടത് പൊലീസാണെന്നും സർക്കുലറിൽ പറയുന്നു.
Read Also: കട്ടിലില്‍ രോഗികളുടെ കയ്യും കാലും കെട്ടിയിട്ടു : ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
വെടിക്കെട്ട് നടത്താന്‍ ജില്ല ഭരണകൂടം അനുമതി നല്‍കിയാലും പൊലീസിന് നിരവധി ഉത്തരവാദിത്തമുണ്ട്. അപകടം ഉണ്ടായാല്‍ ജില്ല ഭരണകൂടമാണോ പൊലീസാണോ മറുപടി പറയേണ്ടതെന്ന ചോദ്യങ്ങള്‍ക്ക് പൊലീസാണ് ആദ്യം ഉത്തരം നല്‍കേണ്ടതെന്നാണ് സർക്കുലറിൽ പറയുന്നത്. വെടിക്കെട്ടിനുള്ള അനുമതി സംബന്ധിച്ച് പൊലീസ് സ്വീകരിക്കേണ്ട നടപടികളും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments