ലഖ്നൗ: ആശുപത്രിയിലെ കട്ടിലില്‍ രോഗികളുടെ കയ്യും കാലും കെട്ടിയിട്ടു. ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നതോടെ സംഭവം വന്‍ വിവാദമായി. കിടക്കയില്‍നിന്ന് താഴെ വീഴാതിരിക്കാന്‍ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാക്കളുടെ കയ്യും കാലും കട്ടില്‍ക്കാലിനോട് ചേര്‍ത്തുകെട്ടി. ഉത്തര്‍പ്രദേശിലെ അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ ജവഹര്‍ ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിലാണ് സംഭവം.
‘രോഗികളെ ചികിത്സിക്കുന്നത് സീനിയര്‍ ഡോക്ടര്‍മാരാണ്. ആശുപത്രിയിലെ കട്ടിലുകള്‍ക്ക് സൈഡ് ഗാര്‍ഡില്ല(രോഗി താഴെ വീഴാതിരിക്കാന്‍ കട്ടിലിന്റെ വശത്ത് ഘടിപ്പിക്കുന്ന സംവിധാനം). ഞങ്ങളുടെ ജീവനക്കാര്‍ക്ക് എപ്പോഴും രോഗികളുടെ സമീപത്ത് നില്‍ക്കാനാവില്ല. രോഗികള്‍ താഴെ വീഴാതിരിക്കാനാണ് കയ്യും കാലും കട്ടിലുമായി ചേര്‍ത്തുകെട്ടിയത്’- ജവഹര്‍ മെഡിക്കല്‍ കോളേജ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് എച്ച് സൈദി പറഞ്ഞു.
അലിഗഢിലെ റെയില്‍വേ ട്രാക്കിനു സമീപം പരിക്കേറ്റു കിടന്നിരുന്ന ഈ രണ്ട് യുവാക്കളെ പോലീസാണ് വ്യാഴാഴ്ച ആശുപത്രിയില്‍ എത്തിച്ചത്. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റിരിക്കുന്നത് തലയ്ക്കാണ്.
ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ആരും അന്വേഷിച്ച് എത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. രോഗികളുടെ കയ്യും കാലും കട്ടിലിനോട് ചേര്‍ത്ത് കെട്ടിയിരിക്കുന്ന ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് പുറത്തുവിട്ടത്.
Post Your Comments