ഉദയ്പൂര്‍: വിദേശികളായ ദമ്പതികള്‍ ഇന്ത്യന്‍ പോലീസ് സ്റ്റേഷന്റെ ടെറസിന് മുകളില്‍ നിന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ പുറത്തെത്തി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാജസ്ഥാനിലെ ഉദൈപൂരിലെ ഒരു പോലീസ് സ്റ്റേഷന്റെ ടെറസില്‍ നിന്നുള്ള വീഡിയോയാണ് പുറത്തെത്തിയത്.
ഘണ്ടഗര് പോലീസ് സ്റ്റേഷനില്‍ നിന്നുള്ളതാണ് വീഡിയാ. കെട്ടിടത്തിന് എതിര്‍വശത്തുള്ള മറ്റൊരു കെട്ടിടത്തില്‍ നിന്നും മൊബൈല്‍ ഫോണില്‍ ആരോ ചിത്രീകരിച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. വീഡിയോയീലുള്ള ദമ്പതികളെ തിരിച്ചറിഞ്ഞിട്ടില്ല.
ടെറസിലേക്ക് പോകാനുള്ള ഏക വഴി പോലീസ് സ്റ്റേഷന്റെ അകത്തു കൂടിയാണ്. ഈ സാഹചര്യത്തില്‍ ദമ്പതികള്‍ എങ്ങനെ ടെറസില്‍ എത്തിയെന്നാണ് ഏവരും ഉന്നയിക്കുന്ന ചോദ്യം. പോലീസ് സ്റ്റേഷനില്‍ ഉള്ളവരുടെ ഒത്താശയോടെ അല്ലാതെ ടെറസില്‍ എത്താന്‍ സാധിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം വീഡിയോ വ്യാജമാണെന്നും അത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നുമാണ് എസ്പി രാജേന്ദ്ര പ്രസാദ് ഗോയല്‍ പ്രതികരിച്ചത്.
Post Your Comments