സ്വാദി മധോപൂർ: നിമോണിയ ചികിത്സയുടെ ഭാഗമായി വ്യാജ ഡോക്ടർ കുഞ്ഞിന്റെ ശരീരത്തിൽ ആസിഡ് ഒഴിച്ചു. രാജസ്ഥാനിലെ സ്വാദി മധോപൂരിലാണ് സംഭവം. ഒരു മാസം പ്രായമുള്ള കുഞ്ഞാണ് വ്യാജ ഡോക്ടറുടെ ക്രൂരതയ്ക്ക് ഇരയായത്.
also read:പൈല്‍സിന് ചികിത്സ നടത്തിവന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ
കുഞ്ഞിന് നിമോണിയ ബാധിച്ചതിനെ തുടർന്ന് മാർച്ച് 26നാണ് മാതാപിതാക്കൾ സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോയത്. വിനോബ് ബസ്തി എന്ന വ്യാജ ഡോക്ടറാണ് പാരമ്പര്യ ചികിത്സയെന്ന പേരിൽ കുഞ്ഞിന്റെ ശരീരത്തിൽ ആസിഡ് ഒഴിച്ചത്. വീട്ടിൽ എത്തിയ കുട്ടിയിൽ അസ്വസ്ഥതകൾ കണ്ടതോടെ മാതാപിതാക്കൾ മറ്റൊരു ആശുപത്രിയിൽ കുട്ടിയെ കാണിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ പൊള്ളൽ ഉണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പോലീസ് വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യംചെയ്‌ത് വരികയാണ്.
Post Your Comments