KeralaLatest NewsNews

പൈല്‍സിന് ചികിത്സ നടത്തിവന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബംഗാള്‍ സ്വദേശിയായ വ്യാജഡോക്ടര്‍ പിടിയില്‍. ആയുര്‍വേദ ചികിത്സനടത്താനുള്ള അംഗീകാരം നേടിയെടുക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫീസില്‍ എത്തിയപ്പോഴായിരുന്നു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശൂരില്‍ സ്ഥിരതാമസമാക്കിയ പ്രതി വര്‍ഷങ്ങളായി പൈല്‍സിന് ചികിത്സ നടത്തിവരുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

ആയുര്‍വേദ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള അനുമതി നേടിയെടുക്കാന്‍ വ്യാജസര്‍ട്ടിഫിക്കറ്റുകളുമായാണ് പശ്ചിമബംഗാള്‍ സ്വദേശിയായ വ്യാജഡോക്ടര്‍ സൗമിന്‍ ഭൗമിക് എത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ ആശുപത്രിക്ക് സമീപം കന്റോണ്‍മെന്റ് പോലീസ് പ്രതിയെ പിടികൂടി. പതിനഞ്ചു വർഷങ്ങളായി ഇയാൾ പൈൽസിന് ചികിൽസിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button