ഈ ഈസ്റ്ററിന് നിങ്ങളുടെ ഭക്ഷണ മെനുവിലെ പ്രധാമ വിഭവം ബീഫ് തന്നെയാകും. എന്നാല്‍ പതിവു ശൈലി വിട്ട് ഒരു സ്‌പെഷ്യല്‍ വിഭവം തയ്യാറാക്കിയാലോ. ബീഫ് വിന്താലു എന്ന ഈ വിഭവം നിങ്ങള്‍ക്കും ഇഷ്ടമാകുമെന്നുറപ്പാണ്. ബീഫ് വിന്താലു എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കിയാലോ?
ചേരുവകള്‍:
ബീഫ് (കഷണങ്ങളാക്കിയത്) -ഒരു കിലോ
വെളുത്തുള്ളി -5 അല്ലി
കടുക് -1 ടീസ്പൂണ്‍
വിനാഗിരി -1 ടീസ്പൂണ്‍
വെളിച്ചെണ്ണ – ആവശ്യത്തിന്
കുരുമുളകുപൊടി -അര ടീസ്പൂണ്‍
മുളകുപൊടി -2 ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ബീഫ് നന്നായി കഴുകി വൃത്തിയാക്കുക. പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം വെളുത്തുള്ളിയും കടുകും അരച്ചെടുത്ത് വിനാഗിരിയും ഉപ്പും ചേര്‍ത്ത് ബീഫ് വേവിക്കുക. അതിലേക്ക് മഞ്ഞള്‍പ്പൊടിയും കുരുമുളകുപൊടിയും മുളകുപൊടിയും കറിവേപ്പിലയും ചേര്‍ത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. വെള്ളം നന്നായി പറ്റുമ്‌ബോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കുക.
Post Your Comments