Latest NewsNewsGulf

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ നടപടികളുമായി യു.എ.ഇ

യുഎഇ: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ നടപടികളുമായി യു.എ.ഇ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം നമുക്കും നമ്മുടെ ചുറ്റുപാടിനും ഒരുപാട് ദോഷം ചെയ്യും.ഇത് നമുക്ക് അറിയാവുന്ന കാര്യവുമാണ്. ആ സാഹചര്യത്തിലാണ് പുതിയ തീരുമാനവുമായി ദുബായി അധികൃതര്‍ രംഗത്തെത്തുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നവര്‍ക്ക് പാരിധോശികമായി 10 പെന്‍സ് നല്‍കാനാണ് പുതിയ തീരുമാനം. യുകെയും യുഎഇയും ഒരുമിച്ച് നടത്തുന്ന പ്ലാസ്റ്റിക് ഡെപ്പോസിറ്റ് റിട്ടേണ്‍ സ്‌കീം വഴിയാണ് പ്ലാസ്റ്റിക് ലാഭിക്കുന്നവര്‍ക്ക് 10 പെന്‍സ് ലഭിക്കുന്നത്.

ഇതിന്റെ ഭാഗമായി പ്രമുഖ ബ്രാന്റായ മക്‌ഡോണാള്‍ക്‌സും ഒരു നിര്‍ണായക തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം മക്‌ഡോണാള്‍ക്‌സ് 8.5 ബല്ല്യണ്‍ സ്‌ട്രോകളാണ് ഒരു വര്‍ഷം ഉപയോഗിക്കുന്നത്. ഇത് പരിസ്ഥിതിക്ക് ഒരുപാട് ദോഷം ചെയ്യുന്നതിനാല്‍ ഇനിമുതല്‍ പ്ലാസ്റ്റിക്കിന്റെ സ്‌ട്രോ ഉപയിഗിക്കില്ല എന്നാണ് വ്യക്തമാക്കിയത്. പ്ലാസ്റ്റിക്കിനു പകരം പേപ്പറിന്റെ സ്‌ട്രോകള്‍ ഉപയോഗിക്കാനാണ് മക്‌ഡോണാള്‍ക്‌സിന്റെ തീരുമാനം.

കഴിഞ്ഞ വര്‍ഷം പ്ലാസ്റ്റിക്കിന്റെ ഉത്പാദനം 8.3 ബില്ല്യണ്‍ ടണ്‍ ആയിരുന്നു. ഇത്തരത്തില്‍ തുടരുകയാണെങ്കില്‍, 2050 ഓടെ 12 ബില്ല്യണ്‍ ടണ്‍ പ്ലാസ്റ്റിക് ഭൂമിയില്‍ കെട്ടിക്കിടക്കും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു വര്‍ഷം ശരാശരി 450 പ്ലാസ്റ്റിക് കുപ്പികളാണ് ഒരു റസിഡന്റ് ഉപയോഗിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും കുപ്പിവെള്ളം ഉപയോഗിക്കുന്ന രാജ്യമായി യുഎഇ മാറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button