CinemaBollywood

ദീപിക പദുകോണിന്‍റെയും രണ്‍വീര്‍ സിംഗിന്‍റെയും വിവാഹത്തീയതി നിശ്ചയിച്ചു

ബോളിവുഡിലെ ജനപ്രിയ ജോഡികളായ ദീപിക പദുകോണിന്‍റെയും രണ്‍വീര്‍ സിംഗിന്‍റെയും വിവാഹം നിശ്ചയിച്ച കാര്യം അടുത്തിടെയാണ് പുറത്തു വന്നത്. അന്നു മുതല്‍ തങ്ങളുടെ ഇഷ്ടതാരങ്ങള്‍ ജീവിതത്തില്‍ ഒന്നിക്കുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

കഴിഞ്ഞ ദിവസം ദീപികയും അമ്മയും ആഭരണങ്ങള്‍ വാങ്ങാനായി നഗരത്തിലെ പ്രശസ്തമായ ഒരു ജ്വല്ലറിയില്‍ എത്തിയിരുന്നു. ഇരുവരും ചേര്‍ന്ന് വാങ്ങിയത് വിവാഹാവശ്യത്തിനുള്ള സ്വര്‍ണ്ണമാണെന്നാണ് പപ്പരാസികള്‍ പറയുന്നത്. അതിനിടയില്‍ ദീപികയുടെയും രണ്‍വീറിന്‍റെയും മാതാപിതാക്കള്‍ ചേര്‍ന്ന് വിവാഹത്തീയതി നിശ്ചയിച്ചതായി മുംബെയില്‍ നിന്നുള്ള ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം സെപ്തംബറിനും ഡിസംബറിനും ഇടയിലുള്ള നാല് തിയതികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതില്‍ നിന്ന് ഒരു തിയതി വൈകാതെ ഉറപ്പിക്കും.

ഹിന്ദു മതാചാരപ്രകാരം ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്തണമെന്നാണ് ഇരു കുടുംബങ്ങളുടെയും ആഗ്രഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി റിസപ്ഷന്‍ നടത്തുന്ന കാര്യത്തില്‍ ദീപികയോ രണ്‍വീറോ ഇനിയും തിരുമാനമെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button