Latest NewsKeralaNattuvarthaNews

പരീക്ഷ റദ്ദാക്കൽ; ആശങ്കയുമായി വിദ്യാർത്ഥികളും മാതാപിതാക്കളും, പരീക്ഷ ഓൺലൈൻ ആക്കണമെന്ന് ആവശ്യം

സി.ബി.എസ്.ഇ പത്താം ക്ലാസിലെ പരീക്ഷ റദ്ദാക്കുകയും, പന്ത്രണ്ടാംക്ലാസിലെ പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്ത സർക്കാർ തീരുമാനത്തിന് പിന്നാലെ വിദ്യാർത്ഥികളും, മാതാപിതാക്കളും കടുത്ത ആശങ്കയിൽ. ഓൺലൈൻ പരീക്ഷ നടത്തുകയോ, ഇന്റേണൽ അസസ്മെന്റിന് കൃത്യമായ മാനദണ്ഡം പുറത്തിക്കുകയോ ചെയ്യണം എന്ന ആവശ്യമാണ് ഉയരുന്നത്. പരീക്ഷാ കേന്ദ്രങ്ങൾ വർധിപ്പിച്ച് പരീക്ഷ നടത്തുകയെന്ന സാധ്യത പരിശോധിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായ ഈ സാഹചര്യത്തിൽ മറ്റൊരു തീരുമാനം സാധ്യമല്ലെന്നും. പത്താം ക്ലാസ് കുട്ടികളുടെ മാർക്ക് നിശ്ചയിക്കുന്നതിന് ഇനിയൊരു മാനദണ്ഡം മുന്നോട്ട് വെക്കുമെന്നാണ് കരുതുന്നതെന്നും സർക്കാർ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധൻ ഫാ കുര്യൻ ചാലങ്ങാടി പ്രതികരിച്ചത്. ഓൺലൈൻ ക്ലാസുകളിൽ കുട്ടികൾ പങ്കെടുത്തിരുന്നുവെങ്കിലും ഇന്റേണൽ അസസ്മെന്റ് കൃത്യമായി അളക്കാൻ സാധിച്ചിട്ടില്ലെന്നും, അതിനാൽ കുട്ടികളുടെ ഇന്റേണൽ അസസ്മെന്റിന് ഇനിയൊരു നിർദ്ദേശം വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു .

ഇപ്പോഴത്തെ മാറ്റത്തെ കുറിച്ച് വിശദമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും, പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കിയത് വലിയ പ്രശ്നമാകില്ലെന്നാണ് കരുതുന്നതെന്നും സി.ബി.എസ്.ഇ അസോസിയേഷൻ പ്രതിനിധി ഇബ്രാഹിംഖാൻ പറഞ്ഞു. കുട്ടികൾക്ക് മാർക്കിടുന്നതിന് മാർഗനിർദ്ദേശവും മാനദണ്ഡവും ബോർഡ് നിർദ്ദേശിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button