
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷകൾ മാറ്റാൻ തീരുമാനിച്ചത്.
പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാനും, പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെക്കാനുമാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
ഏപ്രിൽ അവസാനം വരെയുള്ള സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പന്ത്രണ്ടാം ക്ലാസിലെ പരീക്ഷ തിയതി തീരുമാനിക്കുമെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
Post Your Comments