Latest NewsNewsInternationalGulf

യുഎഇയില്‍ 1800 ഉത്പന്നങ്ങള്‍ക്ക് 55% ഡിസ്‌കൗണ്ട് ഔദ്യോഗിക അനുമതിയോടെ

യുഎഇ: യുഎഇയില്‍ വിവിധ കടകളിലായി ഉത്പന്നങ്ങള്‍ക്ക് 55 ശതമാനം വരെ ഡിസ്‌കൗണ്ട്. ഔദ്യോഗിക അനുമതിയോടെയാണ് ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്‍ അയിനിലെ കടകളിലാണ് 4000 ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 55 ശതമാനം വരെ ഇളവ് ലഭിക്കുക. 70 കടകളിലായി ഏപ്രില്‍ 20 വരെയാണ് ഓഫര്‍.

അതേസമയം ഈ കടകളിലെ 1800 ഉത്പന്നങ്ങള്‍ക്ക് ഈ വര്‍ഷം മുഴുവന്‍ ഇളവ് ലഭിക്കും. അല്‍ ബയാന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തുടനീളം ഉത്പന്നങ്ങളുടെ വിലകുറയ്ക്കാനുള്ള കാര്യങ്ങള്‍ക്കായി ശ്രമിക്കുകയാണെന്ന് ഉഭപോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഹഷിം അല്‍ നൗയിമി പറഞ്ഞു.

also read: യുഎഇയില്‍ റെസിഡന്‍സ് വിസ പുതുക്കുന്നത് അധികൃതര്‍ തടഞ്ഞാല്‍ നിങ്ങള്‍ ചെയ്യേണ്ടത്….

നിലവിലെ നിയമങ്ങള്‍ എല്ലാം അനുസരിച്ചാണ് ഈ കടകള്‍ 55 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ വില്‍ക്കുന്നതെന്ന് ഹഷിം അല്‍ നൗയിമി പറഞ്ഞു. റമദാനോട് അനുബന്ധിച്ച് സാമ്പത്തിക വിഭാഗവും ഉത്പന്നങ്ങള്‍ക്ക് വിലകുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button