Latest NewsKeralaNews

സര്‍ക്കാര്‍ വകുപ്പുകളിലെ 6021 കോടി രൂപ തിരിച്ചെടുക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള പ്രത്യേക ട്രഷറി അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന 6021 കോടി രൂപ തിരിച്ചെടുക്കാന്‍ ധനവകുപ്പിന്റെ ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട് വകുപ്പുകളുടെ ഒരുകോടി രൂപയ്ക്ക് മുകളിലുള്ള തുകയാണ് തിരിച്ചെടുക്കുന്നത്.

പണം തിരിച്ചെടുക്കുന്നതിലൂടെ സാമ്പത്തിക വര്‍ഷാവസാനത്തെ പ്രതിസന്ധി താൽക്കാലികമായി തരണം ചെയ്യാനാകും .പബ്ലിക് അക്കൗണ്ടിന്റെ വലുപ്പം കുറയ്ക്കാനാണ് സര്‍ക്കാറിൻറെ ഈ തീരുമാനം . ഇല്ലെങ്കില്‍ കേന്ദ്രം കടമെടുപ്പ് തടസ്സപ്പെടുത്തുമെന്ന് ധനവകുപ്പ് അറിയിച്ചു. രണ്ടുമാസം മുന്‍പ് കേന്ദ്രം കടമെടുക്കുന്നത് തടഞ്ഞപ്പോഴും ഇത്തരത്തില്‍ ആറായിരം കോടി രൂപ സര്‍ക്കാര്‍ പബ്ലിക് അക്കൗണ്ടില്‍നിന്ന് നീക്കിയിരുന്നു.

സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍, ബുധനാഴ്ചയാണ് പണം തിരിച്ചുപിടിക്കാന്‍ ഉത്തരവായത്. സര്‍ക്കാര്‍ വകുപ്പുകള്‍, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അനുവദിച്ച സെപ്ഷ്യല്‍ ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, ട്രഷറി പബ്ലിക് അക്കൗണ്ട്‌സ് എന്നിവയിലാണ് ഈ പണമുള്ളത്. തിരിച്ചെടുത്ത പണം ഏപ്രില്‍ ആദ്യവാരംമുതല്‍ വകുപ്പുകള്‍ക്ക് ആവശ്യാനുസരണം തിരിച്ചുനല്‍കാനാണ് ധനവകുപ്പിന്റെ തീരുമാനം.

തദ്ദേശ സ്ഥാപനങ്ങളിലെ പണവും കൂടി തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചത് അവിടത്തെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന വിധത്തിലായിരുന്നു. തദ്ദേശസ്ഥാപനങ്ങള്‍ ഇതില്‍ പ്രതിഷേധിച്ച്‌ രംഗത്തെത്തി. തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളെ ഒഴിവാക്കാന്‍ വ്യാഴാഴ്ച രാവിലെയാണ് വാക്കാല്‍ നിര്‍ദേശം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button