![](/wp-content/uploads/2018/03/easter-1.jpg)
മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റ, ലോക രക്ഷകനിലുള്ള വിശ്വാസമാണ് ക്രൈസ്തവർക്ക് ഈസ്റ്റർ. എന്നാൽ ഇംഗ്ലീഷിൽ എങ്ങനെ ഈസ്റ്റർ എന്ന പദം വന്നുയെന്ന വാദം ഇപ്പോഴും നിലനിക്കുകയാണ്. മെസോപ്പോട്ടാമിയൻ ദേവതയായ ഇസ്ടറില്‍ നിന്നുമാണ് ഈസ്റ്ററിന് ഈ പേര് കിട്ടിയതെന്ന വാദമാണ് കൂടുതൽ നിലനിൽക്കുന്നത്. ഈ വാദത്തിനു പിന്നിൽ സ്കോട്ട്ലണ്ടിലെ സ്വതന്ത്ര മിഷനറിയായ അലക്സാണ്ടർ ഹിസ്ലോപ്പാണ്.
ഈസ്റ്റർ എന്ന പദം മറ്റ് പല വാക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ കൂടുതൽ വ്യക്തത നൽകുന്നത് ഈസ്റ്റ് (East) എന്ന വാക്കുമായി ചേരുന്നതാണ്. ക്രൈസ്തവ ദേവാലയങ്ങളുടെ ദർശനം കിഴക്ക് ആയതും ഈ ദിശയുടെ പ്രാധാന്യം വിളിച്ചോതുന്നുണ്ട്. ലോക രക്ഷയുടെ പ്രത്യാശ കിഴക്ക് നിന്നും ഉത്ഭവിക്കും എന്ന വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം.
വസന്തത്തെ സൂചിപ്പിക്കുന്ന വാക്കാണ് ഈസ്റ്റർ.പെസഹാ പെരുന്നാൾ ആചരിച്ചിരുന്നത് ഈസ്റ്റർമനാത് എന്ന മാസത്തിലായിരുന്നു. ‘വസന്ത കാലം’ എന്നാണ് ഇതിന്റെയർത്ഥം. ഈസ്റ്റർമനാത് മാസത്തിൽ ആചരിക്കപ്പെടുന്ന ഉയിർപ്പിന്റെ പെരുന്നാളും കാലക്രമേണ ഈസ്റ്റർ എന്നും അറിയപ്പെട്ടു എന്നാണ് മറ്റൊരു വിവരണം.
Post Your Comments