റിയാദ്•സൗദി നഗരമായ ജിസാനെ ലക്ഷ്യമാക്കി ഹൂത്തി വിമതര്‍ യെമന്‍ അതിര്‍ത്തിയില്‍ നിന്നും തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി സൗദി റോയല്‍ എയര്‍ ഡിഫന്‍സ്.
വ്യാഴാഴ്ച രാത്രി 9.35 ഓടെയാണ് ഹൂത്തി ശക്തി കേന്ദ്രമായ യമനി ഗവര്‍ണറേറ്റായ സാദയില്‍ നിന്ന് മിസൈല്‍ വന്നതെന്ന് സൗദി റോയല്‍ എയര്‍ ഡിഫന്‍സ് വക്താവ് കേണല്‍. തുര്‍ക്കി അല്‍-മാല്‍കി പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തോടെ ഹൂത്തികള്‍ക്ക് ആയുധവും മറ്റും നല്‍കുന്നതില്‍ ഇറാനുള്ള പങ്ക് ഒരിക്കല്‍ കൂടി വെളിപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമങ്ങളെയും, നഗരങ്ങളെയും, ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപിക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീഡിയോ കാണാം.
Saudi Arabia intercepts ballistic missile fired from Yemen over the city of Jazan. pic.twitter.com/GFG97zPkLL
— Josh Caplan (@joshdcaplan) March 29, 2018
Post Your Comments