Latest NewsIndiaNews

പ്രതികളുമായി സഞ്ചരിച്ച പോലീസ് വാൻ കൊക്കയിലേക്കു മറിഞ്ഞു

മേട്ടുപ്പാളയം: ഏഴു പ്രതികളുമായി ഊട്ടിയില്‍ നിന്നും ചെന്നൈയിലേക്ക് പോകവേ പോലീസ് വാഹനം കൊക്കയിലേയ്ക്കു മറിഞ്ഞു. പോലീസുകാർക്കുൾപ്പടെ 14പേർക്ക് പരിക്കേറ്റു. കല്ലാര്‍ ചുരത്തിലെ രണ്ടാം വളവില്‍നിന്നാണു വാന്‍ മറിഞ്ഞത്. ഇന്നലെ പന്ത്രണ്ടരയോടെയാണ് സംഭവം. നിയന്ത്രണം വിട്ട പോലീസ് വാൻ 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. എന്നാൽ വാൻ മരത്തിൽ തട്ടി നിന്നതോടെ വൻ ദുരന്തം ഒഴിവായി. വഴിയാത്രക്കാരാണ് വാനിലുണ്ടായിരുന്ന പോലീസുകാരെയും പ്രതികളേയും രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്.

also read:നിയന്ത്രണം വിട്ട ബസ് താഴ്‍ചയിലേക്ക് മറിഞ്ഞു; പത്ത് മരണം

സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസിന് സംശയമുണ്ട്. പ്രമാദമായ ഒരു കേസിലെ കുറ്റവാളികളെന്നു കരുതുന്ന ഏഴു പേര്‍ സംശയകരമായ സാഹചര്യത്തില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ചെന്നൈയില്‍നിന്ന് ഇന്‍സ്പെക്ടര്‍ പി.എം. ജവഹറിന്റെ നേതൃത്വത്തില്‍ ഏഴംഗ പോലീസ് സംഘം ഊട്ടിയിലെത്തിയത്. പുലര്‍ച്ചയോടെ ഇവരെ അറസ്റ്റുചെയ്തിരുന്നു. അറസ്റ്റിലായവര്‍ക്കു തീവ്രവാദ ബന്ധമുള്ളതായി സൂചനയുണ്ട്. പ്രതികളെ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം ചെന്നൈയിലേക്ക് കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button