ദുബായ്: നഗ്ന സ്ത്രീകളുടെ ചിത്രങ്ങളുമായെത്തുന്ന മസാജ് പാര്‍ലറുകളുടെ പരസ്യകാര്‍ഡുകള്‍ വിതരണം ചെയ്യുന്നവരെ നാടുകടത്താനൊരുങ്ങി ദുബായ് മുനിസിപ്പാലിറ്റി. മസാജ് കാര്‍ഡുകള്‍ റോഡില്‍ പരന്നു കടക്കുന്നത് പതിവായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. കഴിഞ്ഞ വർഷം പ്രതിദിനം 6000 മുതല്‍ 7000 കാർഡുകൾ വരെയാണ് നഗരസഭാ ജോലിക്കാർ റോഡുകളിൽ നിന്നും ശേഖരിച്ചത്.
Read Also: വരണ്ട മുടി മിനുസമാക്കാൻ ഇവ
വാഹനത്തിന്റെ വിന്‍ഡ്‌സ്‌ക്രീനുകളിലും വീടിന്റെ വാതില്‍പ്പടികളിലും ഇത്തരത്തിൽ കാർഡുകൾ തിരുകിവെയ്ക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. കറാമ, അല്‍ റിഗ്ഗ, ടീ കോം, നായിഫ് ഭാഗങ്ങളിലാണ് മസ്സാജ് കാര്‍ഡുകള്‍ കൂടുതലായി വിതരണം ചെയ്യപ്പെട്ടു കാണുന്നത്. നിലവില്‍ കാര്‍ഡ് വിതരണത്തിനിടെ പിടിക്കപ്പെടുന്നവര്‍ക്ക് 500 ദിര്‍ഹം പിഴയാണ് ശിക്ഷയാണ് നൽകുന്നത്. എന്നാൽ ഇത് ഫലപ്രദമാകുന്നില്ലെന്ന് കണ്ടതോടെയാണ് പുതിയ തീരുമാനം.
Post Your Comments