ദുബായ് : കോടികള്‍ വില മതിയ്ക്കുന്ന മരിജുവാനയുമായി പിടിയിലായ കാമറൂണ്‍ സ്വദേശിനിയ്ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ദുബായ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇക്കഴിഞ്ഞ ജനുവരി 9ന് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ 28 വയസുള്ള കാമറൂണ്‍ സ്വദേശിനിയുടെ ട്രാവല്‍ ബാഗില്‍ നിന്നാണ് മരിജുവാനയുടെ ചെടികള്‍ കണ്ടെത്തിയത്. ട്രാവല്‍ ബാഗിനുള്ളില്‍ പ്ലാസ്റ്റിക് കവറിനകത്ത് പൊതിഞ്ഞ നിലയിലാണ് ചെടികള്‍ കണ്ടെത്തിയത്. വിസിറ്റിംഗ് വിസയിലാണ് യുവതി ദുബായിലെത്തിയത്.
പത്ത് വര്‍ഷം തടവിനു പുറമെ 50,000 ദിര്‍ഹം പിഴയടക്കാനും ദുബായ് കോടതി ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments