റിയാദ് : ഹൂതികളുടെ മിസൈൽ ആക്രമണം തടഞ്ഞ് സൗദി. വ്യാഴാഴ്ച രാത്രി 9.35ന് ജിസാൻ ലക്ഷ്യമാക്കി യെമനിൽ നിന്ന് ഹൂതി തീവ്രവാദികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി റോയൽ ഡിഫൻസ് ഫോഴ്സസാണ് തടഞ്ഞത്. ശക്തികേന്ദ്രമായ യെമനിലെ സആദ ഗവർണറേറ്റിൽ നിന്നാണ് മിസൈൽ തൊടുത്തു വിട്ടതെന്ന് സംയുക്ത സേനയുടെ ഔദ്യോഗിക വാക്താവായ കേണൽ തുർക്കി അൽ മൽകി അറിയിച്ചു.
സൗദിയുടെ വിവിധ നഗരങ്ങളിലേക്ക് കഴിഞ്ഞ ദിവസം ഹൂതി വിമതർ തൊടുത്ത ഏഴു മിസൈലുകൾ സൗദി വ്യോമസേന തകർത്തിരുന്നു.ഇതിൽ ഒന്ന് വീടിനു മുകളിൽ തകർന്നുവീണ് ഒരാൾ മരിക്കുകയും രണ്ടുപേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. സൗദിയുടെ വടക്കുകിഴക്കൻ റിയാദ്,തെക്കൻനഗരങ്ങളായ നജ്റാൻ, ജിസാൻ, ഖമീസ് മുഷൈത് എന്നിവയെ ലക്ഷ്യമിട്ടുമാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ മൂന്നുവർഷമായി സൗദി സഖ്യം യെമനിൽ ഹൂതി വിമതർക്കെതിരെ സൈനിക നടപടി തുടരുകയാണ്. ഇതിനിടെ ആദ്യമായാണു സൗദി തലസ്ഥാനത്ത് ആക്രമണത്തിൽ ഒരാൾ മരിക്കുന്നത്.
ALSO READ ;പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് നേപ്പാള്‍ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്
Post Your Comments