KeralaLatest NewsNews

സംസ്ഥാനത്ത് എ.ടി.എം തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് എ.ടി.എം തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്‌. സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​യും എ.​ടി.​എം ത​ട്ടി​പ്പു​ക​ളു​ടെ​യും എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു​വെ​ന്നാ​ണ്​ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ത​ട്ടി​പ്പു​ക​ളി​ലൂ​ടെ കോ​ടി​ക​ളാ​ണ്​ ന​ഷ്​​ട​പ്പെ​ട്ടി​ട്ടു​ള്ള​തും.​ ജ​ന​ങ്ങ​ളെ ബോ​ധ​വാ​ന്മാ​രാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ഒ​രു​വ​ശ​ത്ത്​ ന​ട​ക്കുമ്പോള്‍ മ​റു​വ​ശ​ത്ത്​ കൂ​ടു​ത​ല്‍​പേ​ര്‍ ക​ബ​ളി​പ്പി​ക്ക​ലി​ന്​ വി​ധേ​യ​മാ​കു​ക​യാ​ണ്. ആ​ധു​നി​ക സാങ്കേതിക വി​ദ്യ​യു​ടെ പ്രയോ​ജ​ന​വും ആ​ളു​ക​ളു​ടെ അ​ജ്ഞ​ത​യും മു​ത​ലാ​ക്കി​യാ​ണ്​ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ള്‍ ന​ട​ക്കു​ന്ന​തെന്ന്​ ക്രൈം​ബ്രാ​ഞ്ച്​ വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

ഇ​പ്പോ​ള്‍ സം​സ്​​ഥാ​ന​ത്ത്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​ട്ടു​ള്ള ഇ​ത്ത​രം ത​ട്ടി​പ്പ്​ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നോ പ​ണം തി​രി​കെ ല​ഭ്യ​മാ​ക്കാ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം. ത​ട്ടി​പ്പു​ക​ളി​ലേ​റെ​യും ന​ട​ന്നി​ട്ടു​ള്ള​ത്​ വി​ദേ​ശ​ത്തു​നി​ന്നാ​ണ്. പ​ല​രും ഇ​ത്ത​രം ത​ട്ടി​പ്പി​ന്​ വി​ധേ​യ​മാ​കു​ന്നു​ണ്ടെ​ങ്കി​ലും പ​രാ​തി​പ്പെ​ടാ​റി​ല്ലെ​ന്ന്​ പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. 2013 മു​ത​ല്‍ സം​സ്​​ഥാ​ന​ത്ത്​ സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​രം ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത കേ​സു​ക​ളു​ടെ എ​ണ്ണം പ​രി​ശോ​ധി​ക്കുമ്പോ​ള്‍ കാ​ര്യ​മാ​യ വ​ര്‍​ധ​ന​യാ​ണു​ണ്ടാ​കു​ന്ന​ത്. 2016ല്‍ 278 ​സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തു.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ​300ഉം ​ഈ വ​ര്‍​ഷം മാ​ര്‍​ച്ച്‌​ ആ​ദ്യ​വാ​രം വ​രെ​യ​ു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം 60ഉം ​ആ​ണ്. 2016ല്‍ 79​ഉം ക​ഴി​ഞ്ഞ​വ​ര്‍​ഷം 81ഉംഈ വ​ര്‍​ഷം മാ​ര്‍​ച്ച്‌​ ആ​ദ്യ​വാ​രം വ​രെ 31ഉം ​എ.​ടി.​എം ത​ട്ടി​പ്പ്​ കേ​സു​ക​ളാ​ണ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​ട്ടു​ള്ള​ത്. ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ്​ കാ​ര്‍​ഡു​ക​ള്‍ വ​ഴി​യു​ള്ള ത​ട്ടി​പ്പു​ക​ളാ​ണ്​ ഇ​തി​ലേ​റെ​യും. എ.​ടി.​എം, ഒ.​ടി.​പി ത​ട്ടി​പ്പു​ക​ള്‍ ത​ട​യു​ന്ന​തി​ന്​ യൂ​സ​ര്‍​നെ​യിം, പാ​സ്​​വേ​ര്‍​ഡ്​ ഉ​ള്‍​​പ്പെ​ടെ വി​വ​ര​ങ്ങ​ള്‍ മ​റ്റൊ​രാ​ള്‍​ക്ക്​ കൈ​മാ​റ​രു​തെ​ന്ന്​ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടും പാ​ലി​ക്ക​പ്പെ​ടാ​ത്ത​താ​ണ്​ ത​ട്ടി​പ്പു​ക​ള്‍ വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. എ.​ടി.​എം കൗ​ണ്ട​റു​ക​ള്‍​ത​ന്നെ ന​ശി​പ്പി​ച്ചു​ള്ള പ​ണം കൊ​ള്ള​യും സം​സ്​​ഥാ​ന​ത്തിന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button