ന്യൂഡൽഹി: വിജയ് മല്ല്യ മൂന്നാം തവണയും വിവാഹം കഴിക്കാനൊരുങ്ങുന്നതായി സൂചന. കാമുകിയായ പിങ്കി ലാല്‍വാനിയെ മല്ല്യ വിവാഹം ചെയ്യാനൊരുങ്ങുന്നതായി പ്രമുഖ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. വിജയ് മല്ല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസായി പിങ്കി ജോലി ചെയ്തിരുന്നു. അന്ന് മുതലാണ് ഇരുവരും പ്രണയത്തിലാകുന്നത്. മല്ല്യയുടെ വിഷമ ഘട്ടത്തിലും പിങ്കി ഒപ്പമുണ്ടായിരുന്നു. ലവില്‍ ഇംഗ്ലണ്ടിലുള്ള മല്ല്യയുടെ വസതിയിലാണ് പിങ്കി താമസിക്കുന്നതെന്നാണ് റിപ്പോർട്ട്.
Read Also: യുവതിയുടെ പ്രതികാരം ഒടുവിൽ കലാശിച്ചത് കാമുകന്റെ കുഞ്ഞിന്റെ ക്രൂര കൊലപാതകത്തിൽ
എയര്‍ ഇന്ത്യയില്‍ എയര്‍ഹോസ്റ്റസായ സമീറാ ത്യാബ്ജിയെയാണ് മല്ല്യ ആദ്യം വിവാഹം ചെയ്തത്. പിന്നീട് 1993 ല്‍ രേഖ മല്ല്യയെ വിവാഹം ചെയ്തു. രണ്ട് ഭാര്യമാരിലുമായി മല്ല്യയ്ക്ക് മൂന്ന് മക്കളുണ്ട്. അതേസമയം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ വായ്പ എടുത്ത മുങ്ങിയ മല്ല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
Post Your Comments