ആലപ്പുഴ: ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയതിന് ദേഹത്ത് പെട്രോളൊഴിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. മാരാരിക്കുളം സ്വദേശിയായ യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 600രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെടുകയും പണമില്ലാത്തതിനാൽ വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Read Also: സ്വര്‍ണവില കുത്തനെ ഇടിഞ്ഞു
തുടര്‍ന്ന് ഉച്ചയോടെ അര്‍ത്തുങ്കല്‍ ബൈപാസിനടുത്ത് വാഹന പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥരുടെ സമീപം കുപ്പിയില്‍ പെട്രോളുമായി എത്തിയ ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘമെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും മൊഴി രേഖപെടുത്തിയ ശേഷം പിന്നീട് ബന്ധുക്കളോടൊപ്പം വിട്ടയക്കുകയും ചെയ്തു.
Post Your Comments