Latest NewsNewsInternational

നോബല്‍ പ്രൈസ്​ ജേതാവ്​ മലാല വീണ്ടും പാകിസ്​താനില്‍

ഇസ്​ലാമാബാദ്​: നോബല്‍ പ്രൈസ്​ ജേതാവ്​ മലാല യൂസഫ്​സായ്​ പാകിസ്​താനിലെത്തി. മലാല ഫണ്ട്​ ഗ്രൂപ്പിലെ ഉദ്യോഗസ്​ഥരോടൊപ്പമാണ്​ അവര്‍ പാകിസ്​താനിലെത്തിയത്​. ഇസ്​ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ വിമാനത്തവളത്തില്‍ മാതാപിതാക്കളോടൊപ്പം നില്‍ക്കുന്ന മലാലയുടെ വിഡിയോ പ്രാദേശിക ചാനലുകള്‍ പുറത്തു വിട്ടിട്ടുണ്ട്​. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ പരസ്യമാക്കിയിട്ടില്ല. പടിഞ്ഞാറന്‍ സംസ്​കാരം പ്രോത്​സാഹിപ്പിക്കുന്നു​വെന്നാരോപിച്ചായിരുന്നു താലിബാന്റെ ആക്രമണം.

തുടര്‍ന്നാണ്​ മലാലയും അവളുടെ പ്രവര്‍ത്തനങ്ങളും അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്​. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ പാക്​ സൈനിക ആശുപത്രിയില്‍ പ്രാഥമിക ചികിത്​സ നല്‍കിയ ശേഷം ബ്രിട്ടനിലേക്ക്​ വിദഗ്​ധ ചികിത്​സക്കായി കൊണ്ടുപോയി. 2014ല്‍ നൊബേല്‍ പ്രൈസ്​ നേടു​മ്പോള്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ​​െനാബേല്‍ ജേതാവായി. തന്റെ രാജ്യത്തേക്ക്​ തി​രികെ പോകണമെന്ന ആഗ്രഹം മലാല പലതവണ പ്രകടിപ്പിച്ചിരുന്നു. താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ ശേഷം ആദ്യമായാണ്​ മലാല പാകിസ്​താനിലെത്തിയത്​.

20കാരിയായ മലാല പാക്​ പ്രധാനമന്ത്രി ഷാഹിദ്​ അബ്ബാസിയുമായി കൂടിക്കാ​ഴ്​ച നടത്തും. 2012ല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിനാണ്​ മലാലക്ക്​ നേര താലിബാന്‍ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്​. അന്ന്​ 14 കാരിയായിരുന്ന മലാലക്ക്​ സ്​കൂള്‍ ബസിലിരിക്കെയാണ്​ വെടിയേറ്റത്​. ആരോഗ്യം വീണ്ടെടുത്ത മലാല ലോകത്താകമാനമുള്ള കുട്ടികളുടെ വദ്യാഭ്യാസത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു. എല്ലാ പെന്‍കുട്ടികള്‍ക്കും പഠിക്കാനും ഭയമില്ലാതെ ജീവിക്കാനും ഉതകുന്ന ലോകത്തിനായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ പിതാവ്​ സിയുദ്ദീനോടൊപ്പം ചേര്‍ന്ന്​ മലാല ഫണ്ട്​ എന്ന സംഘടന സ്​ഥാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button