
കുവൈറ്റ് : കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് 1500 നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നാണ് ടെക്‌നീഷ്യന്മാരെയും നേഴ്സുമാരെയും റിക്രൂട്ട് ചെയ്യുന്നത്. വിവിധ കമ്പനികളുടെ സഹായത്തോടെ കരാർ അടിസ്ഥാനത്തിൽ കൂടുതൽ നേഴ്സുമാരെയും സഹായികളെയും ഉടൻ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എന്നാൽ അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിൽ നിന്ന് വിദേശികളെ മാറ്റി സ്വദേശികളെ നിയമിക്കാനാണ് സർക്കാർ നീക്കം. ഘട്ടം ഘട്ടമായി സ്വദേശി വൽക്കരണം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ മെഡിക്കൽ വിഭാഗത്തിൽ അടുത്ത പത്തുവർഷത്തേക്ക് സ്വദേശി വൽക്കരണം അസാധ്യമാണെന്നാണ് സർക്കാർ വിലയിരുത്തൽ.
Post Your Comments