KeralaLatest NewsNews

ഇനി സർക്കാർ ഡ്രൈവര്‍മാരുടെ വേഷം ഇങ്ങനെ

തിരുവനന്തപുരം : ഇനി സർക്കാർ ഡ്രൈവര്‍മാരുടെ വേഷം ഇങ്ങനെ. മുമ്പ് ഭൂരിഭാഗം വകുപ്പുകളിലും ഡ്രൈവര്‍മാരുടെ വേഷം കാക്കിയായിരുന്നു. മന്ത്രിമാര്‍, കളക്ടര്‍മാര്‍, കോടതി എന്നിവിടങ്ങളിലെ ഡ്രൈവര്‍മാര്‍ വെള്ള യൂണിഫോമാണ് ധരിക്കുന്നത്. സര്‍ക്കാര്‍ ആശു​പത്രി അറ്റന്‍ഡര്‍മാരും കാക്കി ധരിക്കുന്നതിനാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാരെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ സര്‍ക്കാര്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ വേഷം മാറുകയാണ്. ഇനി സർക്കാർ ഡ്രൈവര്‍മാര്‍ക്ക് വെള്ളഷര്‍ട്ടും കറുത്തപാന്റ്‌സുമാണ് വേഷം. ഇപ്പോൾ ധനവകുപ്പിലെ ഡ്രൈവര്‍മാര്‍ ഈ യൂണിഫോമാണ് ധരിക്കുന്നത്.

ഇത് മറ്റെല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കും. ഈ യൂണിഫോം പിന്തുടരണമെന്ന് ഗ്രാമവികസന, ആരോഗ്യവകുപ്പധികൃതരുടെ നിർദ്ദേശമുണ്ട്. താമസിയാതെ തന്നെ മറ്റുവകുപ്പുകളും ഉത്തരവിറക്കും. മാര്‍ച്ച്‌ 12-ന് യൂണിഫോം ധരിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിട്ടിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ ഉത്തരവ് നടപ്പാക്കാനാണ് നീക്കം. പോലീസ് സേനയിലും എക്‌സൈസിലും ഡ്രൈവര്‍മാര്‍ക്കും കാക്കിയാണ്. മറ്റുവകുപ്പുകളിലേക്കും ഇത് വ്യാപിപ്പിക്കുന്നതിനെതിരേ സംസ്ഥാനത്തെ 4000-ത്തോളം സര്‍ക്കാര്‍ ഡ്രൈവര്‍മാരെ പ്രതിനിധാനംചെയ്യുന്ന സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button