
കൊച്ചി : അവതാരകനായും സിനിമകളില്‍ ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്തും പ്രേക്ഷകരെ കൈയിലെടുത്ത താരമാണ് രമേഷ് പിഷാരടി. ‘പഞ്ചവര്‍ണ തത്ത’ എന്ന ചിത്രത്തിലൂടെ സംവിധായകനായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ് താരം. ജയറാമും കുഞ്ചാക്കോ ബോബനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക അനുശ്രീയാണ്.
ചിത്രത്തിലെ ഒരൊറ്റ ഷോട്ടിന് വേണ്ടി പുതിയൊരു അതിഥിയെത്തി. ആ അതിഥിക്ക് വേണ്ടി പിഷാരടി നല്‍കിയ പ്രതിഫലമാകട്ടെ ഒരു കഷ്ണം തേങ്ങയും. തത്തകളും മൃഗങ്ങളും അണിനിരിക്കുന്ന ചിത്രത്തില്‍ ഒറ്റഷോട്ടില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് എലിയെ കൊണ്ടുവന്നത്.
‘ഒരു ഷോട്ടില്‍ അഭിനയിക്കാന്‍ വന്നു സംവിധായകന്റെ തലയില്‍ കയറിയ വിരുതന്‍ പ്രതിഫലം വാങ്ങിയത് ഒരു കഷ്ണം തേങ്ങാ ‘എന്ന കുറിപ്പോടെയാണ് എലിയുമൊത്തുള്ള ചിത്രം താരം ഫേസ്ബുക്കില്‍ പങ്കുവച്ചത്. നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
തലയില്‍ നിന്നാണ് പ്രതിഫലം വാങ്ങിയതെങ്കില്‍ തേങ്ങ ആയിരിക്കില്ല പിണ്ണാക്ക് ആയിരിക്കും എന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. നിന്നെ ഞാന്‍ അധോലോകത്തേക്ക് ക്ഷണിക്കുന്നു എന്ന മറുപടിയും പിഷാരടി നല്‍കി.
Post Your Comments