KeralaLatest NewsNews

വീടിനുള്ളിൽ കയറിയ അക്രമിയെ സാഹസികമായി നേരിട്ട് വിദ്യാർത്ഥിനി: ആയുധവുമായെത്തിയ അക്രമിയെ നേരിട്ടത് തേങ്ങകൊണ്ട്

കൊച്ചി: വീടിനുള്ളിൽ കയറിയ ആക്രമിയെ ധൈര്യപൂർവ്വം നേരിട്ട് വിദ്യാർത്ഥിനി. എറണാകുളം സ്വദേശിയും പ്ലസ് വൺ വിദ്യാർത്ഥിനിയുമായ അനഘയാണ് തന്റെ വീടിനുള്ളിൽ കയറിയ അക്രമിയെ സാഹസികമായി നേരിട്ടത്. തൃപ്പൂണിത്തുറയിലാണ് സംഭവം നടന്നത്. കയ്യിൽ കിട്ടിയ തേങ്ങ കൊണ്ടാണ് അനഘ അക്രമിയെ കൈകാര്യം ചെയ്തതെന്നുള്ളതാണ് മറ്റൊരു രസകരമായ വസ്തുത.

Read Also: പാകിസ്ഥാനില്‍ ഭീകരര്‍ക്ക് എതിരെ അജ്ഞാത സംഘം, എട്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് ഇന്ത്യ തേടുന്ന 3 കൊടുംഭീകരര്‍ 

അമ്മയും അച്ഛനും വീട്ടിൽ നിന്നിറങ്ങിയതിന് പിന്നാലെ അടുക്കള വാതിൽ പൂട്ടാൻ ചെന്നതായിരുന്നു അനഘ. ഈ സമയത്താണ് അനഘ വാതിലിന് പിന്നിൽ അക്രമിയെ കണ്ടത്. അക്രമിയുടെ നിഴൽ കണ്ട അനഘ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് ധൈര്യപൂർവ്വം പോരാടുകയായിരുന്നു. അക്രമി കത്തിയെടുത്ത് വീശിയപ്പോൾ അനഘ കൈകൊണ്ട് തടഞ്ഞു. പിന്നീട് അക്രമിയുടെ അടിവയറിലേക്ക് മുട്ടുകൊണ്ട് ചവിട്ടിയ ശേഷം സമീപത്ത് കിടന്നിരുന്ന തേങ്ങ കൊണ്ട് അനഘ അക്രമിയുടെ തലയ്ക്കടിച്ചു. ഇതോടെ അക്രമി മതിൽ ചാടി രക്ഷപ്പെട്ടു.

തൃപ്പൂണിത്തുറ ജിഎച്ച്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അനഘ പത്ത് വർഷത്തോളമായി കരാട്ടെ അഭ്യസിക്കുന്നുണ്ട്. അക്രമിയെ ധൈര്യപൂർവ്വം നേരിടാൻ ഇത് സഹായകമായെന്നാണ് അനഘ പറയുന്നത്. അതേസമയം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

Read Also: യുവജന കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച തുകയുടെ മുക്കാല്‍ ഭാഗത്തോളം ചിന്ത ജെറോമിന് ശമ്പളമായി നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button