ന്യൂഡൽഹി : ജസ്റ്റിസ് ലോയ വധത്തിൽ കോൺഗ്രസും എൻസിപി നേതാക്കളും കള്ളക്കളിയിലൂടെ രാഷ്ട്രീയ വത്കരിക്കാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കേസിന്റെ അന്തിമമായ തീരുമാനം സുപ്രീംകോടതിയിൽ നിലനിൽക്കുന്നുവെന്നും എല്ലാ വസ്തുതകളും പൊതുജനാഭിപ്രായമാണെന്നതിനാൽ, മഹാരാഷ്ട്ര സർക്കാർ ഈ കേസിൽ കേവലമൊരു ചോദ്യം ഉന്നയിച്ചിട്ടില്ലെന്നും ഫഡ്നാവിസ് വ്യക്തമാക്കി.
സംസ്ഥാന നിയമസഭയിൽ കോൺഗ്രസ്-എൻ.സി.പി നേതാക്കൾ ഉയർത്തിയ ചോദ്യത്തിനുള്ള ഫഡ്നാവിസിന്റെ മറുപടിയായിരുന്നു ഇത്. ജഡ്ജിയായിരുന്ന ശ്രീധർ കുൽക്കർണി, ശ്രീറാം മോദക് എന്നിവരോടൊപ്പം ജഡ്ജിയായിരുന്ന സ്വപ്ന ജോഷിയുടെ മകളുടെ വിവാഹത്തിനാണ് ജസ്റ്റിസ് ലോയ നാഗ്പൂരിലെത്തിയത്. അന്ന് രവി ഭവനിൽ അവർ താമസിക്കുകയും ചെയ്തുവെന്നും ഫഡ്നാവിസ് പറഞ്ഞു.
നാഗ്പൂരിലെത്തിയ ശേഷം ജസ്റ്റിസ് ലോയ വിവാഹത്തിൽ പങ്കെടുക്കുകയും 11 മണിക്ക് രവി ഭവനിലേക്ക് മടങ്ങുകയും ചെയ്തു. ഭാര്യയുമായി 11 മണിക്ക് ഫോണിൽ സംസാരിച്ചതായും ഫഡ്നാവിസ് പറഞ്ഞു.1.30 ന് കിടക്കാൻ പോയി പുലർച്ചെ 4 മണിക്ക് നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ഡാൻഡെ ആശുപത്രിയിൽ എത്തിച്ചു.ഈസിജിക്ക് ശേഷം, മെഡിക്കൽ റെസിഡന്റ് ഓഫീസറാണ് അദ്ദേഹത്തെ മെഡിക്കൽ മെഡിസ്ട്രി ആശുപത്രിയിലേക്ക് മാറ്റിയത്. രാവിലെ 6.15 ന് ലോയ മരിച്ചു.
മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന് എൻസിപിയുടെ മുതിർന്ന നേതാവ് ജയന്ത് പാട്ടീൽ എന്നിവരാണ് ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണം ശക്തമാക്കണം എന്ന് ആവശ്യപ്പെട്ടത്. എന്തുകൊണ്ട് കേസ് അന്വേഷിക്കുന്നതിന് ഫീസ് കൂടുതൽ വാങ്ങുന്ന ഒരു വക്കീലിനെ സർക്കാർ നിയമിച്ചു എന്ന ചൗഹാന്റെ ചോദ്യത്തിന് ‘ ഈ ഒരു വാദം ശരിയല്ല ‘ എന്നാണ് ഫഡ്നാവിസ് ഉത്തരം നൽകിയത്.
2014 ജൂണിൽ ലോയയെ മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജിയായി നിയമിച്ചിരുന്നു . സൊഹ്റാബുദ്ദീൻ ഷെയ്ക്ക് കൊലപാതക കേസിൽ ബി.ജെ.പി. പ്രസിഡന്റ് അമിത് ഷായെ പ്രതിചേർത്തിരുന്നു
Post Your Comments