ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പര്യടനത്തിന് മുന്നോടിയായി കൗണ്ടി ക്രിക്കറ്റിനൊരുങ്ങുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് എതിരെ ഇംഗ്ലണ്ടില്‍ പടയൊരുക്കം. കോഹ്ലിയുടെ കൗണ്ടി പ്രവേശനത്തിനുള്ള എതിര്‍പ്പ് പരസ്യമാക്കി മുന്‍ ഇംഗ്ലീഷ് പേസര്‍ ബോബ് വില്ലീസ് രംഗത്തെത്തി.
കോഹ്ലിയുടെ കൗണ്ടി പ്രവേശനത്തെ വിഡ്ഢിത്തം എന്നാണ് ഇദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇംഗ്ലണ്ടില്‍ വന്ന് കോഹ്ലി കളിക്കുന്നത് ഇംഗ്ലീഷ് താരങ്ങളുടെ ഭാവിയെ ബാധിക്കുമെന്നാണ് വില്ലീസിന്റെ വാദം. ‘വിദേശ താരങ്ങള്‍ കൗണ്ടി കളിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. അത് ഒരിക്കലും നമ്മുടെ രണ്ടാം നിര ടീമിനും അടുത്ത തലമുറയ്ക്കും ഗുണമാവുകയില്ല.’ വില്ലീസ് പറഞ്ഞു.
‘അവര്‍ കോഹ്ലിക്കായി പണം മുടക്കാന്‍ പോവുകയാണ്. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി തന്റെ കഴിവുകള്‍ മെച്ചപ്പെടുത്താനാണ് അയാള്‍ വരുന്നത്. അത് വിഡ്ഢിത്തമാണ്. ഇതിനു മുമ്പ് ഇംഗ്ലീഷ് പിച്ചില്‍ കോഹ്ലിയുടെ ശരാശരി 30താണ്. വിദേശ താരങ്ങളെ സ്വീകരിച്ച ഇംഗ്ലണ്ടിനു പരമ്പര നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെ നയിക്കേണ്ട ആവശ്യം നമുക്കില്ല.’ 68 കാരനായ മുന്‍ താരം പറയുന്നു.
നേരത്തെ ജൂണ്‍ മാസം കോഹ്ലി സറെ ടീമിനൊപ്പം ചേരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടില്‍ അത്ര മികച്ച റെക്കോര്‍ഡല്ല കോഹ്ലിക്കുള്ളത്. അഞ്ച് ടെസ്റ്റില്‍ നിന്ന് 13.4 ശരാശരിയില്‍ 134 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകന് നേടാനായിട്ടുള്ളത്.
Post Your Comments